
അസമിലെ ജോര്‍ഹാട്ടിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സുഹൃത്തുക്കളായ ലോഹിത് ഗൊഗോയും റെത്തുല്‍ സൗരയും മദ്യപാനത്തിനിടയില്‍ തര്‍ക്കത്തിലായി. തര്‍ക്കം മൂത്തതോടെ അക്രമാസക്തനായ ലോഹിത് ഗൊഗോയി റെത്തുല്‍ സൗരയുടെ തല വെട്ടിമാറ്റി. പിന്നീട് ഒരു സ്‌കൂള്‍ ബാഗിലാക്കി തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തിച്ചു. ലോഹിത് ഗോഗോയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. ചോര ഒലിക്കുന്ന സ്‌കൂള്‍ ബാഗുമായി സൈക്കിളില്‍ പോകുന്ന ഗൊഗോയിയെ കണ്ട ഇയാളുടെ അമ്മയും സഹോദരിയുമാണ് പൊലീസിനെ വിവരം അറിയിച്ചത്.
തലയുമായി സ്റ്റേഷനിലെത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് തലയില്ലാത്ത സുഹൃത്തിന്റെ മൃതദേഹവും കണ്ടെടുത്തു. ദേഷ്യം വന്നപ്പോള്‍ തല വെട്ടിയതാണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here