ദുരിതാശ്വാസ നിധി: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി കെ.രാജന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണത്തില്‍ വിജിലന്‍സ് കണ്ടെത്തിയ വിവരങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു റവന്യു മന്ത്രി കെ രാജന്‍. ദുരിതാശ്വാസ നിധിയില്‍ ക്രമക്കേട് എന്നത് ശരിയല്ല. തുക വിനിയോഗിച്ചതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് വരട്ടെയെന്നും മന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ദുരിതാശ്വാസ നിധി വിതരണത്തെ ബാധിക്കില്ല, കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടാന്‍ പോകുന്നില്ല. വിജിലന്‍സിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത് സര്‍ക്കാര്‍ തന്നെയാണെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News