മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതിയെ രക്ഷിക്കാൻ പൊലീസ് നീക്കം

ഹരിയാനയിലെ ഭിവാനിയിൽ രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസിൽ മുഖ്യ പ്രതിയെ ഒഴിവാക്കി രാജസ്ഥാൻ പൊലീസ്.ബജ്റംഗ്ദൾ നേതാവായ പ്രധാന പ്രതി മോനു മനേസറെന്ന മോഹിത് യാദവിനെയാണ് പൊലീസ് ഒഴിവാക്കിയിരിക്കുന്നത്. രാജസ്ഥാൻ സ്വദേശികളായ നസീർ(25), ജുനൈദ്(35) എന്നിവരെയാണ് പശുക്കടത്ത് ആരോപിച്ച് ഒരു സംഘം ബജ്റംഗ്ദൾ നേതാക്കൾ തട്ടിക്കൊണ്ട് പോയി ചുട്ടുകൊന്നത്.

എഫ്ഐആറിൽ പേരുള്ള പ്രധാന പ്രതിയായ മോനുവിനെയാണ് പ്രതികളുടെ പട്ടികയിൽ നിന്നും ഇപ്പോൾ പൊലീസ് ഒഴിവാക്കിയിരിക്കുന്നത്.രാജസ്ഥാൻ പൊലീസ് പുറത്തുവിട്ട 8 പ്രതികളുടെ ചിത്രങ്ങളിൽ മോനു മനേസറിൻ്റെ ചിത്രം ഇല്ല.ഇയാളെ എഫ്ഐആറിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്തെത്തിയതിന് പിന്നാലെയാണ് പൊലീസ് നടപടി.നിലവിലെ അന്വേഷണത്തിൽ മോനുവിന് കേസിൽ പങ്കുള്ളതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന ന്യായീകരണം.

രാജസ്ഥാനിലെ ഗോപാൽഗഢ് സ്വദേശികളായ നസീറിനെയും ജുനൈദിനെയും പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ ഭരത്പൂരിൽനിന്നുമാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇവരെ ഭിവാനിയിൽ എത്തിച്ച ശേഷം വാഹനത്തിലിട്ട് ജീവനോടെ കത്തിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News