ഊണിനൊപ്പം കഴിക്കാം കിടിലന്‍ ചേന ഫ്രൈ

ഊണിനൊപ്പം കഴിക്കാന്‍ വ്യത്യസ്ത കറികള്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിലുള്ള ഒരു വ്യത്യസ്ത കറിയാണ് ചേന ഫ്രൈ.

ആവശ്യമായ സാധനങ്ങള്‍

ചേന – 400gm

ചെറിയുള്ളി -20 ( സവാള -1 വലുത്)

വെള്ളുതുള്ളി -5 അല്ലി

കുരുമുളക് -2 ടീസ്പൂണ്‍( കുരുമുളക് ഇല്ലെങ്കില്‍ മാത്രം കുരുമുളക് പൊടി എടുക്കാം,എരിവിനനുസരിച്ച് അളവു ക്രമീകരിക്കാം)

തേങ്ങാകൊത്ത് -1/4 കപ്പ്

കറിവേപ്പില -1 തണ്ട്

മഞള്‍പൊടി -1/4 ടീ സ്പൂണ്‍

ഗരം മസാല -1/4 ടീസ്പൂണ്‍

വറ്റല്‍മുളക് -2

ഉപ്പ് ,എണ്ണ,കടുക് -പാകത്തിനു

തയ്യാറാക്കുന്ന വിധം

ചേന കനം കുറഞ്ഞ കഷണങ്ങളായി അരിഞ്ഞ് ലേശം ഉപ്പ്,മഞള്‍പൊടി ഇവ ചേര്‍ത് ഉടഞ്ഞു പോകാതെ വേവിച്ച് എടുക്കുക.

ചെറിയുള്ളി(സവാള),വെള്ളുതുള്ളി,കുരുമുളക് ഇവ ചെറുതായി ചതച്ച് എടുക്കുക.( അരഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക)

പാനില്‍ എണ്ണ ചൂടാക്കി ( ലേശം എണ്ണ കൂടുതല്‍ എടുക്കാം)കടുക്, വറ്റല്‍മുളക് , കറിവേപ്പില ഇവ ചേര്‍ത്ത് മൂപ്പിക്കുക.

ശേഷം ചതച്ച് വച്ച കൂട്ട് ചേര്‍ത്ത് ഇളക്കി മൂപ്പിക്കുക.പച്ചമണം കുറച്ച് മാറി കഴിയുമ്പോള്‍ മഞള്‍പൊടി, തേങ്ങാ കൊത്ത് ഇവ കൂടെ ചേര്‍ത്ത് ഇളക്കി മൂപ്പിക്കുക. ശേഷം വേവിച്ച് വച്ച ചേന, പാകത്തിനു ഉപ്പ്, ഗരം മസാല ഇവ കൂടെ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

3-4 മിനുറ്റ് മൂടി വച്ച് ,ശേഷം മൂടി തുറന്ന് നന്നായി ഇളക്കി ,നല്ല ഡ്രൈ ആക്കി എടുക്കുക.നല്ല ഡ്രൈ ആകാന്‍ ലേശം സമയം എടുക്കും…നല്ല കിടിലന്‍ ടേസ്റ്റിയായ ചേന കുരുമുളക് ഫ്രൈ റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News