ഹിന്ദു ദൈവങ്ങളുടെ ചിത്രം സ്ഥാപിക്കണമെന്ന് ആവശ്യം, ഗുജറാത്തിലെ സ്‌കൂളിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അധികൃതര്‍

ഗുജറാത്തിലെ കത്തോലിക്ക സ്‌കൂളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം സ്ഥാപിക്കണമെന്ന് ബജ്‌റംഗ്ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തകര്‍. പിന്നാലെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കത്തോലിക്ക സ്‌കൂള്‍ അധികൃതര്‍ രംഗത്തെത്തി. ഹിന്ദു ദൈവങ്ങളുടെയും ആചാര്യന്മാരുടെയും ചിത്രങ്ങള്‍ ക്ലാസ് മുറികളിലും ഓഫീസിലും സ്ഥാപിക്കണമെന്നാണ് ഹിന്ദുത്വവാദികള്‍ സ്‌കൂള്‍ അധികൃതരോട് പറഞ്ഞത്.

സ്‌കൂളിന് നേരെ അക്രമസാധ്യത നിലനില്‍ക്കുന്നുണ്ടെന്നും ഗുജറാത്ത് എജ്യൂക്കേഷന്‍ ബോര്‍ഡ് ഓഫ് കാത്തോലിക് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് സെക്രട്ടറി ഫാദര്‍ ടെലിസ് ഫെര്‍ണാണ്ടസ് ഒരു രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു. ഹിന്ദുത്വവാദികളുടെ ആവശ്യം ജനാധിപത്യരാജ്യത്ത് ജീവിച്ചിരിക്കെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി 20-നായിരുന്നു ബജ്‌റംഗ്ദള്‍-വിശ്വഹിന്ദു പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തിയത്. സരസ്വതി മാതാ, ഹനുമാന്‍ തുടങ്ങിയ ദൈവങ്ങളുടെ ചിത്രങ്ങള്‍ ക്ലാസ്മുറിയില്‍ പതിപ്പിക്കണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. സ്‌കൂളില്‍ ദൈവങ്ങളുടെ ഫോട്ടോ വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പോയ സംഘം വൈകിട്ട് അഞ്ച് മണിക്കാണ് സ്‌കൂള്‍ വിട്ട് പോയതെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News