ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തി മന്ത്രിമാര്‍

ബില്ലുകള്‍ സംബന്ധിച്ച ആശയവിനിമയത്തിനായി മന്ത്രിമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. മന്ത്രിമാരായ പി രാജീവ്, വി എന്‍ വാസവന്‍, ആര്‍ ബിന്ദു, വി അബ്ദുറഹ്മാന്‍, ജെ ചിഞ്ചുറാണി എന്നിവരാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. അതേസമയം, മന്ത്രിമാരുടെ രാജ്ഭവനിലേക്കുള്ള വരവ് സ്വാഗതാര്‍ഹമെന്നും ഭരണഘടനാപരമായ കാര്യങ്ങള്‍ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ബാധ്യതയെന്നും ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചു.

നിയമസഭ പാസാക്കിയതും ഗവര്‍ണര്‍ ഒപ്പിടാനുള്ളതുമായ ചില ബില്ലുകള്‍ സംബന്ധിച്ച ആശയവിനിമയത്തിനാണ് മന്ത്രിമാര്‍ രാജ്ഭവനിലെത്തിയത്. ദില്ലിയിലായിരുന്ന ഗവര്‍ണര്‍ വെള്ളിയാഴ്ച സന്ധ്യയ്ക്കാണ് മടങ്ങിയെത്തിയത്. നേരത്തെ തന്നെ, മന്ത്രിമാരെ കാണാനുള്ള താത്പര്യം ഗവര്‍ണര്‍ അറിയിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like