വേനലല്ലേ…ഇറുകിയ വസ്ത്രങ്ങള്‍ വേണ്ടേ വേണ്ട…

ഫെബ്രുവരി മാസമാകുമ്പോള്‍ തന്നെ ചൂട് ശക്തിപ്രാപിച്ച് വരികയാണ്. വീടിനുള്ളിലും പുറത്തുപോകുമ്പോഴും അന്തരീക്ഷത്തിലെ ചൂട് ശരീരത്തെ വളരെയധികം ബാധിക്കുന്നുണ്ട്. ധരിക്കുന്ന വസ്ത്രവും ചൂട് വര്‍ധിപ്പിക്കുന്നതില്‍ ഒരു ഘടകമാണ്. എന്നാല്‍ വേനല്‍കാലമായാലും ചെത്തി നടക്കുവാന്‍ കാലാവസ്ഥയ്ക്കിണങ്ങുന്ന വസ്ത്രങ്ങളും ലുക്കും തെരഞ്ഞെടുക്കാവുന്നതാണ്. ചൂട് അധികം അനുഭവപ്പെടാത്ത, എന്നാല്‍ സ്റ്റൈലിഷായ വസ്ത്രങ്ങള്‍ വേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. കോട്ടണ്‍, ലിനന്‍, സില്‍ക്ക് ഫ്രാബിക്കുകളില്‍ വേനലിലും നിങ്ങള്‍ക്ക് തിളങ്ങാനാകും.

Indian Summer Style Guide For Men: Find Your Summer Style – Harbour 9

കോട്ടണ്‍, ലിനന്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാം

നല്ല ഹെവി ലുക്ക് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനേക്കാള്‍ നല്ലത് കോട്ടണ്‍ വസ്ത്രമാണ്. ലിനന്‍, സില്‍ക്ക് എന്നീ തുണികളും ചര്‍മ്മത്തിന് ഏറെ അനുയോജ്യമാണ്. വേനല്‍ക്കാലത്ത് വിയര്‍പ്പ് വളരെയധികം കൂടുതല്‍ ആയിരിക്കും. ഇത്തരം തുണികള്‍ വിയര്‍പ്പിനെ വലിച്ചെടുക്കാനും ചര്‍മത്തിന് ശരിയായി ശ്വസിക്കാനും സഹായിക്കും. ചൂട് കൂടുന്ന സാഹചര്യത്തില്‍ കാഷ്വല്‍ ലുക്ക് നല്‍കുന്ന ടീഷര്‍ട്ട്, ഷര്‍ട്ട് എന്നിവ തെരഞ്ഞെടുക്കാവുന്നതാണ്.

15 Best Casual Summer Outfit For Men | Bewakoof

നമ്മള്‍ തെരഞ്ഞെടുക്കുന്ന ഷര്‍ട്ട്, അല്ലെങ്കില്‍ ടീ ഷര്‍ട്ട് എന്നിവയ്ക്ക് ചേരുന്ന തരത്തിലുള്ള പാന്റ്‌സും അതിനോടൊപ്പം തെരഞ്ഞെടുക്കാവുന്നതാണ്. ജീന്‍സ് പാന്റുകള്‍ ഒഴിവാക്കി ഓഫീസ് ലുക്ക് ചീനോസ് പാന്റ്‌സ് തെരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ അഭികാമ്യം.

ഈ നിറം ധരിക്കല്ലേ… ചൂട് വലിച്ചെടുക്കും

ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് വേനലിന് യോജിച്ചത്. പ്രത്യേകിച്ചും വെള്ള നിറം. ചൂട് വലിച്ചെടുക്കില്ല എന്നതാണ് കാരണം. കറുപ്പും മറ്റ് കടും നിറങ്ങളും ചൂട് വലിച്ചെടുക്കുന്നവയാണ്. ചൂട് കൂടുതല്‍ അനുഭവപ്പെടുകയും ചെയ്യും.

ഇറുകിയത് ഒഴിവാക്കാം… ചൂടകറ്റാന്‍ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിനും

ഇറുകിയ ഫിറ്റ് വസ്ത്രങ്ങള്‍ ഒഴിവാക്കാം. ചൂടുകാലത്തിന് യോജിക്കുന്നത് ലൂസ് ഡ്രസ്സുകളാണ്. ജീന്‍സ് പോലുള്ളവ ഒഴിവാക്കി ബെല്‍പാന്റ്‌സ്, റാപ്പ് പാന്റ്‌സ് പോലുള്ള ലൂസ് പാന്റ്‌സുകള്‍ ഉപയോഗിക്കാം. ലൂസ് അല്ലെങ്കില്‍ ഓവര്‍ സൈസ് ഷര്‍ട്ടുകളും ടോപ്പുകളും ബ്ലൗസുകളും തെരഞ്ഞെടുക്കാം. ഇറുകിയ വസ്ത്രങ്ങള്‍ ചൂട് കൂട്ടുമെന്ന് മാത്രമല്ല വിയര്‍പ്പ് അടിഞ്ഞ് ചര്‍മത്തിന്റെ ആരോഗ്യത്തെയും ബാധിക്കും.

Buy Casual Summer Dresses Women Indian Cotton Dress Loose Fit Online in  India - Etsy

സാരികളില്‍ കോട്ടണ്‍ സാരികളാണ് മികച്ചത്. മല്‍മല്‍ കോട്ടണ്‍, ലിനന്‍, ലിനന്‍ മിക്‌സ്ഡ് കോട്ടണ്‍, ഖാദി എന്നിവ തെരഞ്ഞെടുക്കാം. ഇത്തരം സാരികള്‍ ഇപ്പോള്‍ ട്രെന്‍ഡ് ലിസ്റ്റില്‍ ഒന്നാമതാണ്.

കൗമാരപ്രായമായവര്‍ക്കും ചെറിയ കുട്ടികള്‍ക്കും ഷോര്‍ട്ട് വസ്ത്രങ്ങള്‍ നല്‍കാം. സ്‌കര്‍ട്ട്, ട്രൗസറുകള്‍ എന്നിവയെല്ലാം പരീക്ഷിക്കാം. കുട്ടികള്‍ക്ക് കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്. സ്മൂത്ത് കോട്ടണ്‍ ആണ് മികച്ചത്. സ്ലീവ് ലെസ് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News