പാകിസ്താന് നേരെ ഇന്ത്യ സഹായഹസ്തം നീട്ടുമോ? പ്രതികരണവുമായി വിദേശകാര്യ മന്ത്രി

സാമ്പത്തിക പ്രതിസന്ധി മൂലം പട്ടിണിയും ക്ഷാമവുംകൊണ്ട് ബുദ്ധിമുട്ടുന്ന പാകിസ്താന് നേരെ ഇന്ത്യ സഹായഹസ്തം നീട്ടുമോ എന്ന ചോദ്യത്തിന് മറുപടി നൽകി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. താൻ എന്തു നിലപാട് എടുത്താലും അത് പൊതുജനത്തിൻ്റെ വികാരത്തിനനുസരിച്ചായിരിക്കും, അത് എന്തായിരിക്കും എന്ന് നിങ്ങൾക്കറിയാമല്ലോ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

വർഷങ്ങളായി ഇന്ത്യയും പാകിസ്താനുമായി നല്ല ബന്ധത്തിലല്ല. ഒരു രാജ്യത്തിന്റെ അടിസ്ഥാനം ഭീകരവാദത്തിലാണെങ്കിൽ ആ രാജ്യം നേരിടുന്ന പ്രതിസന്ധികളിൽ നിന്നും കരകയറാനും സമ്പന്ന ശക്തിയാകാനും പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ഏഷ്യ ഇക്കണോമിക് ഡയലോഗിലാണ് അദ്ദേഹം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

സമാന സാഹചര്യം നിലനിന്നിരുന്ന ശ്രീലങ്കയോട് കാണിച്ച സമീപനം ഇന്ത്യ പാകിസ്താനോട് കാണിക്കില്ലെന്ന് മുമ്പ് ജയ്ശങ്കർ പറഞ്ഞിരുന്നു. പാകിസ്താനെ സഹായിക്കാൻ ഇന്ത്യ മുന്നിട്ടിറങ്ങിയേക്കില്ലെന്നും അദ്ദേഹം നേരത്തെ സൂചന നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News