ട്രെയിനില്‍ കയറിപ്പറ്റാന്‍ വ്യാജ ബോംബ് ഭീഷണി, യാത്രക്കാരന്‍ അറസ്റ്റില്‍

സ്റ്റേഷന്‍ വിട്ട ട്രെയിനില്‍ കയറാന്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍. രാജധാനി എക്സ്പ്രസ് ട്രെയിനില്‍ കയറാനാണ് ഇയാൾ ബോംബ് ഭീഷണി മുഴക്കിയത്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ട്രെയിന്‍ എറണാകുളത്തു നിന്നും വിട്ടപ്പോഴായിരുന്നു വ്യാജ ബോംബ് ഭീഷണി.

പഞ്ചാബ് സ്വദേശി ജയ്സിങ് റാത്തറാണ് ഫോണില്‍ വിളിച്ച് ബോംബ് ഭീഷണി മുഴക്കിയത്. ഫോണ്‍സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധനയ്ക്കായി ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ടു. ബോംബ് സ്‌ക്വാഡ് തീവണ്ടിയില്‍ പരിശോധന നടത്തുന്നതിനിടെ, യാത്രക്കാരന്‍ ഷൊര്‍ണൂരിലെത്തി ട്രെയിനില്‍ കയറിപ്പറ്റുകയും ചെയ്തു.

പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. ഇതിനിടെ വ്യാജ ഭീഷണി മുഴക്കിയത് ജയ്സിങ് റാത്തറാണെന്നും റെയില്‍വേ പൊലീസ് കണ്ടെത്തി. ട്രെയിനില്‍ നിന്നും ആര്‍പിഎഫ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് റെയില്‍വേ പൊലീസ് സൂചിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News