പീഡന പരാതി, ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സിഇഒക്ക് അറസ്റ്റ് വാറണ്ട്

പട്ടിക ജാതിയില്‍പ്പെട്ട യുവതിയുടെ പീഡനപരാതിയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സിഇഒ എഎസ്.രാജീവിന് അറസ്റ്റ് വാറണ്ട്. ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ രാജീവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ മഹാരാഷ്ട്ര പൊലീസിനോട് നിര്‍ദ്ദേശം നല്‍കി.

ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ നിന്നുള്ള യുവതിയാണ് പരാതി നല്‍കിയത്. ബാങ്കിലെ മുന്‍ ജീവനക്കാരന്റെ ഭാര്യയാണ് ഇവർ. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഇവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കായി ബാങ്കിനെ സമീപിക്കുന്നതിനിടയിലാണ് പീഡന ശ്രമം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് മേധാവിക്ക് സമന്‍സ് അയച്ചിരുന്നുവെങ്കിലും കമ്മീഷന് മുന്‍പില്‍ ഹാജരാകാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News