ആദിവാസി യുവാവിനെ മര്‍ദ്ദിച്ച പ്രതികള്‍ അറസ്റ്റില്‍

അടിമാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച പ്രതികള്‍ അറസ്റ്റില്‍. അടിമാലി സ്വദേശി ജസ്റ്റിന്‍, സഞ്ജു എന്നിവരാണ് പിടിയിലായത്. തൊടുപുഴ വണ്ണപുറം സ്വദേശി വിനീതിനായിരുന്നു മര്‍ദ്ദനമേറ്റത്. അടിമാലി ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം നടന്നത്. ശിവരാത്രിയുമായി ബന്ധപ്പെട്ട് നടത്തിയ കലാപരിപാടിക്കിടെ ജസ്റ്റിന്‍ വിനീതുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ജസ്റ്റിന്‍ വിനീതിനെ മര്‍ദ്ദിക്കുകയും ചെയ്തു.

ക്ഷേത്രാചാര പ്രകാരമുളള ചടങ്ങുകള്‍ തടസ്സപ്പെടുത്തിയെന്ന ഭാരവാഹികളുടെ പരാതിയില്‍ ജസ്റ്റിനെതിരെ മറ്റൊരു കേസുമുണ്ട്. ഈ കേസില്‍ അറസ്റ്റിലായ ജസ്റ്റിന്‍ വ്യാഴാഴ്ചയാണ് ജയില്‍ മോചിതനായത്. ഒളിവിലായിരുന്ന സഞ്ജു സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here