സിപിഐഎം ജനകീയ പ്രതിരോധ ജാഥ കോഴിക്കോട് ജില്ലയിൽ പര്യടനം തുടരുന്നു

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന, ജനകീയ പ്രതിരോധ ജാഥ, കോഴിക്കോട് ജില്ലയിൽ പുതു ചരിത്രം കുറിക്കുന്നു. മനുഷ്യ പ്രവാഹത്തിൽ പ്രതിരോധ കോട്ട തീർക്കുകയാണ് സ്വീകരണ കേന്ദ്രങ്ങൾ. ആബാലവൃദ്ധം ജനങ്ങൾ ജാഥയെ വരവേൽക്കാൻ എത്തുന്നു. സ്ത്രീകളുടെ വലിയ പങ്കാളിത്തം സ്വീകരണ കേന്ദ്രങ്ങളിൽ കാണാം.

നാദാപുരം മണ്ഡലത്തിലെ കല്ലാച്ചിയിൽ നിന്ന് കോഴിക്കോട് ജില്ലയിലെ രണ്ടാം ദിന പര്യടനം ഇന്ന് ആരംഭിക്കും. ആയഞ്ചേരി , വടകര, കൊയിലാണ്ടി സ്വീകരണങ്ങൾക്ക് ശേഷം കോഴിക്കോട് കടപ്പുറത്താണ് സമാപനം. ഞായറാഴ്ച ജില്ലയിലെ പര്യടനം പൂർത്തിയാക്കി വൈകീട്ടോടെ ജാഥ മലപ്പുറത്തേക്ക് പ്രവേശിക്കും.

അണമുറിയാത്ത ജനപ്രവാഹമായി സ്വീകരണ കേന്ദ്രങ്ങൾ മാറുന്നതാണ് ആദ്യദിനം കോഴിക്കോട് കണ്ടത്. പേരാമ്പ്ര, ബാലുശ്ശേരി എന്നിവിടങ്ങളിൽ പതിനായിരങ്ങൾ ജാഥയെ വരവേറ്റു. കൊടുവള്ളിയിലും മുക്കത്തും ജനമുന്നേറ്റമായി ജാഥ മാറി. രക്തസാക്ഷി കുടുംബങ്ങളെ ആദരിച്ചും വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് എത്തിയവർക്ക് സ്വീകരണം നൽകിയുമായാണ് ജാഥ മുന്നേറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News