മെറ്റയില്‍ പിരിച്ചുവിടല്‍ തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍

ആഗോളതലത്തിൽ ടെക് ഭീമനായ മെറ്റ ചെലവ് ചുരുക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ജോലിക്രമങ്ങളില്‍ മാറ്റം വരുത്താനുള്ള ശ്രമം നടക്കുന്നതായും കമ്പനിയുടെ അധികാര ശ്രേണി ഇല്ലാതാക്കാന്‍ നോക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. മെറ്റാ സിഇഒ മാർക് സക്കര്‍ബര്‍ഗിനെ പരാമര്‍ശിച്ചുകൊണ്ട് ഒരു രാജ്യാന്തര മാധ്യമമാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. എന്നാല്‍, മെറ്റ കമ്മ്യൂണിക്കേഷന്‍സ് ഹെഡ് ആന്‍ഡി സ്‌റ്റോണ്‍ ഈ റിപ്പോര്‍ട്ടുകള്‍ക്ക് എതിരെ പ്രതികരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പുറത്തുവിട്ട രാജ്യാന്തര മാധ്യമത്തെ മെറ്റ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

മെറ്റയ്ക്കുള്ളിലെ ചിലര്‍ ജോലിയില്‍ നിന്ന് രാജിവെക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. കൂടാതെ, കഴിഞ്ഞ വര്‍ഷം 11,000 ത്തിലധികം ജീവനക്കാരെ വെട്ടിക്കുറച്ചതിന് ശേഷം ഈ വര്‍ഷം ഒരിക്കല്‍കൂടി പിരിച്ചുവിടല്‍ നടത്താന്‍ കമ്പനി മുതിര്‍ന്നേക്കും എന്നാണ് രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

ലോകത്തെ വന്‍കിട ടെക് കമ്പനികളില്‍ വലിയ രീതിയിലുള്ള പിരിച്ചുവിടലാണ് ഇപ്പോൾ നടക്കുന്നത്. 2022 നവംബറില്‍ ഫേസ്ബുക്ക് ഏറ്റവും വലിയ പിരിച്ചുവിടലിനായിരുന്നു സാക്ഷ്യംവഹിച്ചത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍ എന്നിവയിലും സമാനമായ വെട്ടിക്കുറച്ചിലുകള്‍ കണ്ടിരുന്നു. പിരിച്ചുവിടലുകള്‍ക്ക് കാരണം കമ്പനികള്‍ നേരിടുന്ന സാമ്പത്തികമാന്ദ്യം ആണെന്നാണ് ടെക് കമ്പനികള്‍ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News