ദുരിതാശ്വാസ നിധി: അനര്‍ഹന് സഹായം നല്‍കാന്‍ ശുപാര്‍ശ ചെയ്ത പ്രതിപക്ഷ നേതാവിന്റെ കത്ത് പുറത്ത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ പണം കൈപ്പറ്റിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെട്ടിലാക്കുന്ന കത്ത് കൈരളി ന്യൂസിന്. പണമുണ്ടായിട്ടും ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം കൈപ്പറ്റിയെന്ന് വിജിലന്‍സ് കണ്ടെത്തിയ പ്രവാസിക്ക് വേണ്ടി പ്രതിപക്ഷ നേതാവ് നല്‍കിയ ശുപാര്‍ശക്കത്താണ് പുറത്തായിരിക്കുന്നത്.

പറവൂര്‍ സ്വദേശിയായ പ്രവാസി മുഹമ്മദ് ഹനീഫയ്ക്ക് ചികിത്സാ സഹായത്തിന് വേണ്ടിയാണ് വിഡി സതീശന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. സമ്പന്നനായ പ്രവാസി നിര്‍ദ്ധന കുടുംബാംഗമാണെന്നാണ് പ്രതിപക്ഷ നേതാവ് കത്തില്‍ പറയുന്നത്. ഇയാള്‍ക്ക് പരമാവധി ധനസഹായം നല്‍കണമെന്നും സതീശന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

അതേ സമയം അനര്‍ഹര്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം കൈപ്പറ്റിയ സംഭവത്തില്‍ കര്‍ശന നടപടിക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്.കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതിദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ള ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here