എയർ ഇന്ത്യ വിമാനത്തിന് വീണ്ടും സാങ്കേതിക തകരാർ

ദുബായിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനം പുറപ്പെടാൻ അനിശ്ചിതമായി വൈകുന്നത് യാത്രക്കാരെ വലക്കുന്നു. ഇന്നലെ രാത്രി 9 മണിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ IX 544 വിമാനം ഇതുവരെ പുറപ്പെട്ടില്ല. ഇന്നലെ രാത്രി മുഴുവൻ യാത്രക്കാർ വിമാനത്താവളത്തിലിരുന്നത്.സ്ത്രീകളും കുട്ടികളും അടക്കം നൂറ്റിയമ്പതോളം യാത്രക്കാരാണ് വിമാനം വൈകുന്നത് കാരണം ദുരിതത്തിലായത്.

സാങ്കേതിക തകരാറുകാരണമാണ് വിമാനം വൈകുന്നത് എന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. തകരാർ പരിഹരിച്ച ശേഷം ഉച്ചയ്ക്ക് 1 മണിക്ക് വിമാനം പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

ഇന്നലെ കരിപ്പൂരിൽ നിന്നു 9:45 ന് ദമാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം അടിയന്തിരമായി 12: 15 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. തകരാർ പരിഹരിച്ചശേഷം അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് വിമാനം ദമാമിലേക്ക് യാത്ര തുടർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News