ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി തെച്ചിക്കോട്ടുകാവ് ദേവസ്വം

പാലക്കാട് പാടൂര്‍ ക്ഷേത്രത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി ദേവസ്വം. ആന ഇടഞ്ഞിട്ടില്ലെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. പിറകില്‍ ഉണ്ടായിരുന്ന ആന തിരിഞ്ഞതോടെ ആളുകള്‍ ചിതറി ഓടി. ഇതിനിടയില്‍ ആളുകളുടെ തട്ടേറ്റാണ് പാപ്പാന്‍ രാമന്‍ വീണത്. പാപ്പാന്‍ രാമനെ ആളുകള്‍ ചവിട്ടി. ഇത് കണ്ടാണ് രാമചന്ദ്രന്‍ രണ്ട് അടി മുന്നോട്ട് നീങ്ങിയത്. ആനയെ രാത്രി 9 മണിയോടെയാണ് തെച്ചിക്കോട്ടുകാവില്‍ തിരികെ എത്തിച്ചത്.

ആനയെ എഴുന്നള്ളിപ്പുകളില്‍ നിന്ന് മാറ്റാന്‍ ബോധപൂര്‍വം ഇടപെടലുണ്ട്. അതിനായി ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ട്. ആനയുടെ താരപദവിയാണ് ചിലര്‍ ആയുധമാക്കുന്നത്. ആനയ്ക്ക് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നവും ഇല്ലെന്ന് ദേവസ്വം പ്രസിഡന്റ് പിബി ബിനോയ് പറഞ്ഞു.

പാലക്കാട് ഉത്സവത്തിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്നെ ആന ഇടഞ്ഞ വാര്‍ത്ത രാവിലെയായിരുന്നു പുറത്തുവന്നത്. പാപ്പാന്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരുക്കേറ്റിരുന്നു. ഉടനടി എലിഫന്റ് സ്‌ക്വാഡും മറ്റ് പാപ്പാന്മാരും സംഭവസ്ഥലത്ത് എത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News