ആള്‍ ഇന്ത്യ പൊലീസ് ഡ്യൂട്ടി മീറ്റ്; മികച്ച നേട്ടവുമായി കേരള പൊലീസ്

ഭോപ്പാലില്‍ നടന്ന 66-ാമത് ആള്‍ ഇന്ത്യ പൊലീസ് ഡ്യൂട്ടി മീറ്റില്‍ കേരള പൊലീസിന് മികച്ച നേട്ടം. സയിന്റിഫിക് എയ്ഡ് ടു ഇന്‍വെസ്റ്റിഗേഷന്‍ എന്ന വിഭാഗത്തില്‍ നടത്തിയ ഫിംഗര്‍ പ്രിന്റ് പ്രായോഗിക പരീക്ഷയില്‍ സ്വര്‍ണമെഡലും ഫോറന്‍സിക് സയന്‍സ് എഴുത്ത് പരീക്ഷയില്‍ വെളളിമെഡലും കേരള പൊലീസ് കരസ്ഥമാക്കി.

പാലക്കാട് ക്രൈംബ്രാഞ്ച് യൂണിറ്റിലെ സബ് ഇന്‍സ്‌പെക്ടര്‍ മനോജ് കെ ഗോപി, എറണാകുളം പിറവം പൊലീസ് സ്റ്റേഷന്‍  എസ്എച്ച്ഒ ഇന്ദ്രരാജ് ഡിഎസ് എന്നിവരാണ് യഥാക്രമം സ്വര്‍ണ്ണം, വെളളി മെഡലുകള്‍ നേടിയത്. സയിന്റിഫിക് എയ്ഡ് ടു ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍ ആദ്യമായാണ് കേരള പൊലീസ് ഒരേ വര്‍ഷം രണ്ട് മെഡലുകള്‍ കരസ്ഥമാക്കുന്നത്.

പൊലീസ് ഫോട്ടോഗ്രഫി ആന്റ് വീഡിയോഗ്രാഫി വിഭാഗത്തില്‍ വീഡിയോഗ്രഫിയില്‍ സ്വര്‍ണ്ണ മെഡലോടെ കേരള പൊലീസ് ഒന്നാം സ്ഥാനത്തെത്തി. തിരുവനന്തപുരം റൂറല്‍ ജില്ലയിലെ ഫോട്ടോഗ്രഫി യൂണിറ്റിലെ മധു എസ്, സ്റ്റേറ്റ് ഫോട്ടോഗ്രഫിക് ബ്യൂറോയിലെ രാജു.എ എന്നിവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് കേരള പൊലീസിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

ആന്റി സബോട്ടാഷ് വിഭാഗത്തില്‍ വിവിഐപി ചെക്ക് ആക്‌സസ് കണ്‍ട്രോളില്‍ ടീം ഇവന്റില്‍ മൂന്നാം സ്ഥാനവും കേരള പൊലീസിനാണ്. ക്രൈം ബ്രാഞ്ച് എസ്പി അജി കെ കെ ടീം മാനേജരും എംഎസ്പി കമാന്റന്റ് കെവി സന്തോഷ് ടീം മെന്ററും കേരള പൊലീസ് അക്കാദമി  ഡിവൈഎസ്പി രാകേഷ് പിഎസ് അസിസ്റ്റന്റ് ടീം മാനേജരുമായിരുന്നു. കണ്ണൂര്‍ ഫോറന്‍സിക് ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍ അജീഷ് തെക്കടവന്‍ ആയിരുന്നു സയന്റിഫിക് എയ്ഡ് ടു ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ മുഖ്യ പരിശീലകന്‍. മത്സരങ്ങള്‍ക്കുശേഷം തിരിച്ചെത്തിയ സംഘത്തെ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News