പാര്‍ട്ടിയേക്കാള്‍ വലിയ ഗ്രൂപ്പ് അനുവദിക്കില്ലെന്ന് വി.ഡി സതീശന്‍

പാര്‍ട്ടിയേക്കാള്‍ വലിയ ഗ്രൂപ്പ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിയാണ് വലുത്. അതിനര്‍ത്ഥം ഗ്രൂപ്പ് ഇല്ലാതാക്കും എന്നല്ല, മറിച്ച് തീരുമാനങ്ങള്‍ എടുക്കുന്നത് എല്ലാവരോടും കൂടി ആലോചിച്ചാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

കെപിസിസി അംഗങ്ങളെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാക്കള്‍ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി വി ഡി സതീശന്‍ രംഗത്തെത്തിയത്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എഐസിസിയില്‍ പരാതി നല്‍കിയിരുന്നു.

കൂടിയാലോചനകള്‍ നടത്തി എന്ന വി ഡി സതീശന്റെ പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ല. സംവരണം വഴിയാണ് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയത് എന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞിരുന്നു.

നേതൃത്വത്തിനെതിരെ വ്യാപകമായ പരാതിയാണ് നിലവിലുള്ളതെന്നും സമൂഹമാധ്യമങ്ങളിലൂടെയാണ് താന്‍ പുതിയ അംഗങ്ങളെക്കുറിച്ച് അറിഞ്ഞതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കെപിസിസി അംഗങ്ങളെ തീരുമാനിച്ചതില്‍ കെ സുധാകരനും വി ഡി സതീശനും സ്വന്തം ഇഷ്ടക്കാരെ കൂടുതലായി ഉള്‍പ്പെടുത്തിയതാണ് ഗ്രൂപ്പ് നേതൃത്വങ്ങളെ പിണക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News