കൊവിഡ് മഹാമാരിക്കിടയിലും കാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു: മുഖ്യമന്ത്രി

സംസ്ഥാനം കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്നും കാര്‍ഷിക മേഖല പുരോഗതി കൈവരിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മഹാമാരിക്കിടയിലും കാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. കാര്‍ഷിക മേഖലയിലെ വികസനമെന്ന ലക്ഷ്യത്തില്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നബാര്‍ഡില്‍ നിന്ന് സംസ്ഥാനത്തിന് കൂടുതല്‍ സഹായം ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരകൃഷി വകുപ്പിന്റെ വൈഗ എകസ്പോ ആറാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൈഗ റിസോഴ്സ് സെന്റര്‍ ജില്ലാ അടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here