കോട്ടയത്ത് കാണാതായ പൊലീസുകാരന്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടു

കോട്ടയത്ത് കാണാതായ പൊലീസുകാരന്‍ മുഹമ്മദ് ബഷീര്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടു. തമിഴ്‌നാട്ടിലെ ഏര്‍വാടി പള്ളിയില്‍ ഉണ്ടെന്നും രണ്ട് ദിവസത്തിന് ശേഷം തിരിച്ചുവരുമെന്നും മുഹമ്മദ് ബഷീര്‍ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ബഷീറിനെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്.

കാണാതായ ബഷീറിന്റെ ഫോണ്‍ ക്വാര്‍ട്ടേഴ്സില്‍ നിന്ന് കണ്ടെത്തിയിരുന്നു. വാറണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാനായി പുലര്‍ച്ചെ അഞ്ച് മണിക്ക് സ്റ്റേഷനില്‍ എത്താന്‍ സഹപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം എത്താത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല.

പിന്നീട് അദ്ദേഹത്തിന്റെ ക്വാട്ടേഴ്സില്‍ ചെന്നുനോക്കിയപ്പോള്‍ രാവിലെ ഇറങ്ങിയതായി ഭാര്യ അറിയിച്ചു. വീണ്ടും ഫോണ്‍ വിളിച്ചപ്പോഴാണ് വീടിനകത്ത് നിന്ന് ഫോണ്‍ റിങ് ചെയ്യുന്നത് ശ്രദ്ധയിപ്പെട്ടത്. പേഴ്സും വീട്ടിനകത്ത് കണ്ടെത്തിയതോടെയാണ് ഇയാളെ കാണാനില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസുകാരന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി കണ്ടെത്തിയിരുന്നു. അവിടെ നിന്ന് ട്രെയിന്‍ കയറി എങ്ങോട്ടെങ്കിലും പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. സംഭവത്തില്‍ എഫ്ഐആര്‍ ഇട്ട് കേസ് അന്വേഷണം ആരംഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News