ദില്ലി മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയയെ ഇന്ന് വീണ്ടും ചോദ്യംചെയ്യും

ദില്ലി മദ്യനയ അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് വീണ്ടും ചോദ്യംചെയ്യും. സിബിഐ ആസ്ഥാനത്ത് ഹാജരാകാനാണ് സമന്‍സ് നല്‍കിയിരിക്കുന്നത്. ബജറ്റ് തയാറാക്കുന്നതിന്റെ തിരക്കിലായതിനാല്‍ കഴിഞ്ഞ ഞായറാഴ്ച സിസോദിയ ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല.

കഴിഞ്ഞ ഞായറാഴ്ച സിസോദിയയെ ചോദ്യംചെയ്യാനാണ് സിബിഐ തീരുമാനിച്ചിരുന്നത്. എന്നാല്‍ ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്നതിനാല്‍ ബജറ്റ് തയാറാക്കുന്ന തിരക്കിലാണെന്നും ചോദ്യംചെയ്യല്‍ നീട്ടിവയ്ക്കണമെന്നുമാണ് സിസോദിയ സിബിഐയോട് ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചാണ് ഇന്നത്തേക്ക് പുതിയ സമന്‍സ് നല്‍കിയത്. സിബിഐ കേസില്‍ ഒന്നാം പ്രതിയാണ് സിസോദിയ.

2015ല്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെയാണ് ദില്ലി എഎപി സര്‍ക്കാര്‍ രഹസ്യ ഫീഡ്ബാക്ക് യൂണിറ്റ് സ്ഥാപിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഫോണുകളും രേഖകളും ചോര്‍ത്തി. 700 കേസുകള്‍ അന്വേഷിച്ചതില്‍ 60 ശതമാനവും രാഷ്ട്രീയ താല്‍പര്യത്തോടെയുള്ളതാണെന്ന് കണ്ടെത്തി.

മറ്റ് അന്വേഷണ ഏജന്‍സികളുടെ അധികാരങ്ങളെ മറികടന്ന് രാഷ്ട്രീയ ലക്ഷ്യത്തോടെ നിയമം ലംഘിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനമെന്ന് സിബിഐ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു കോടി രൂപ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിക്കുകയും ഇതിലൂടെ സര്‍ക്കാരിന് 36 ലക്ഷം രൂപ നഷ്ടം സംഭവിക്കുകയും ചെയ്തു.

റിപ്പോര്‍ട്ടിന് പിന്നാാലെ സിസോദിയയെ വിചാരണ ചെയ്യാന്‍ ദില്ലി ലെഫ്റ്റണന്റ് ഗവര്‍ണര്‍ വി കെ സക്‌സേനയോട് സിബിഐ അനുമതി
തേടിയിരുന്നു. സിബിഐയും, ഇഡിയും ദില്ലി പൊലീസും പാര്‍ട്ടി നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് 163 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ഒരു കേസ് പോലും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് എഎപിയുടെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel