ദൂരദര്‍ശനേയും ആകാശവാണിയേയും കാവിയില്‍ മുക്കിയെടുക്കാന്‍ കേന്ദ്രം

ദൂരദര്‍ശന്‍, ആകാശവാണി വാര്‍ത്തകള്‍ പൂര്‍ണ്ണമായും കാവിയില്‍ മുക്കിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പ്രമുഖ വാര്‍ത്താ ഏജന്‍സി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായുള്ള കരാര്‍ പിന്‍വലിച്ച് സംഘപരിവാര്‍ വാര്‍ത്താ ഏജന്‍സിക്ക് കൈകൊടുക്കുകയാണ് പ്രസാര്‍ ഭാരതി. ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്ന കാവി വാര്‍ത്താ ഏജന്‍സി ആകും ഇനി പ്രസാര്‍ ഭാരതിക്ക് വാര്‍ത്തകള്‍ നല്‍കുക.

ദൂരദര്‍ശനും ആകാശവാണിക്കും ഇനി വാര്‍ത്തകള്‍ ലഭിക്കാന്‍ ആര്‍എസ്എസ് വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാറിനെ മാത്രം ആശ്രയിച്ചാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ തിട്ടൂരം. രാജ്യത്തെ ഏറ്റവും മികച്ച വാര്‍ത്താ ഏജന്‍സിയായ പിടിഐയുമായുള്ള കരാര്‍ അവസാനിപ്പിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ കരാര്‍. 2017 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രസാര്‍ ഭാരതിക്ക് സൗജന്യമായി വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതാണ് 7.7 കോടി രൂപയ്ക്ക് രണ്ട് വര്‍ഷത്തെ കരാറായി പുതുക്കിയത്.

പ്രമുഖ ആര്‍എസ്എസ് നേതാവും വിശ്വ ഹിന്ദു പരിഷത്തിന്റെ സ്ഥാപകനുമായ എസ് എസ് ആപ്തെ സ്ഥാപിച്ചതാണ് ഹിന്ദുസ്ഥാന്‍ സമാചാര്‍. സംഘപരിവാര്‍ വാര്‍ത്തകള്‍ മാത്രം നല്‍കിയാണ് ഇവരുടെ ശീലം. മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങളുടെ പ്രധാന ഗുണഭോക്താവ് കൂടിയാണ്. 2025 വരെ നീളുന്ന പുതിയ കരാര്‍ അനുസരിച്ച് ഹിന്ദുസ്ഥാന്‍ സമാചാര്‍ ദൂരദര്‍ശനും ആകാശവാണിക്കും ദിവസവും നൂറ് വാര്‍ത്തകള്‍ നല്‍കണം. പത്ത് ദേശീയ വാര്‍ത്തകളും വിവിധ റീജ്യനുകളില്‍ നിന്നായി 40 പ്രാദേശിക വാര്‍ത്തകളും നല്‍കണമെന്നാണ് വ്യവസ്ഥ.

നേരത്തെ ബിജെപി നോമിനികളെ പിടിഐ തലപ്പത്ത് തിരുകാന്‍ ആര്‍എസ്എസ് നീക്കം നടത്തിയിരുന്നു. നിരന്തരം സംഘപരിവാരത്തിന് ദഹിക്കാത്ത വാര്‍ത്തകള്‍ നല്‍കുന്നതിലും സര്‍ക്കാരിന് രോഷമുണ്ട്. കനത്ത സബ്സ്‌ക്രിപ്ഷന്‍ ഫീ ചുമത്തുകയും വളച്ചൊടിച്ച വാര്‍ത്തകള്‍ നല്‍കുകയും ചെയ്യുന്ന ഏജന്‍സികളെ ഒഴിവാക്കാനാണ് പുതിയ കരാര്‍ എന്നാണ് കേന്ദ്ര വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News