നെടുമ്പാശ്ശേരിയില്‍  53 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗ്രീന്‍ ചാനല്‍ വഴി സ്വര്‍ണക്കടത്തിന് ശ്രമം. 53 ലക്ഷം രൂപ വില വരുന്ന 1259 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി ഫൈസലിനെ കസ്റ്റഡിയിലെടുത്തു.

അതേസമയം, കഴിഞ്ഞ ആഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടു പേരില്‍ നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ യാസിറും ദുബായില്‍ നിന്നെത്തിയ ഫസലുമായിരുന്നു പിടിയിലായത്. കാപ്സ്യൂള്‍ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 1156 ഗ്രാം സ്വര്‍ണമാണ്  ഇവരില്‍ നിന്ന് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News