കാപ്പാ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊന്നു

കാപ്പാ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊന്നു. പുനലൂര്‍ കുന്നിക്കോട് പട്ടാഴി റോഡിലാണ് കൊലപാതകം നടന്നത്. പോത്ത് റിയാസ് എന്നറിയപ്പെടുന്ന റിയാസ് ആണ് കൊല്ലപ്പെട്ടത്.

കുന്നിക്കോട് പൊലീസ് സ്റ്റേഷനില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയാണ് സംഭവം. റിയാസിനെ കൊലപ്പെടുത്തിയ ഷിഹാബ് പൊലീസില്‍ കീഴടങ്ങി. ഇറച്ചിക്കട ലേലത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു.

ഇതിനെ തുടര്‍ന്നുള്ള തര്‍ക്കമാണോ കൊലപാതകത്തിന് കാരണമെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാവൂ. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News