മക്രോൺ ചൈനയിലേക്ക്

ചൈന സന്ദർശിക്കുമെന്ന് അറിയിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ.  റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക്  മുൻകൈയെടുക്കുമെന്ന് ചൈന വ്യക്തമാക്കിയതിന് പിന്നാലെ ശനിയാഴ്ചയാണ്  മക്രോണിന്റെ പ്രഖ്യാപനം. ഏപ്രിലിലായിരിക്കും ഫ്രഞ്ച് പ്രസിഡൻ്റിൻ്റെ ചൈനാ സന്ദർശനം.

യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യയ്ക്കുമേൽ ചൈന സമ്മർദ്ദം ചെലുത്തണമെന്നും മക്രോൺ ആവശ്യപ്പെട്ടു. റഷ്യ യുദ്ധം അവസാനിപ്പിക്കുകയും സൈന്യത്തെ പിൻവലിക്കുകയും ചെയ്താൽ മാത്രമേ സമാധാനം സാധ്യമാകൂ എന്ന് മക്രോൺ അഭിപ്രായപ്പെട്ടു. യുക്രൈന്‍ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്‌കിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിംഗ് പിങ്ങുമായി കൂടിക്കാഴ്ച നടത്താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. അതേസമയം ഷി ജിംഗ് പിംഗ്  ഉടൻ റഷ്യ സന്ദർശിക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനും സൂചന നൽകിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News