അട്ടപ്പാടിയിൽ വീണ്ടും പുലിയിറങ്ങി, ആടുകളെ പിടിച്ചു

പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും പുലിയിറങ്ങി. വനത്തിനോട് ചേർന്ന നരസിമുക്ക് പുവത്താ കോളനിയിലാണ് പുലിയിറങ്ങിയത്. കോളനിയിലെ കൃഷ്ണമൂർത്തിയുടെ ആടുകളെ പുലി പിടിച്ചു. പശുക്കളുടെ ബഹളം കേട്ട് വീട്ടുകാർ പുറത്തെത്തിയപ്പോൾ പുലി ആടുമായി ഓടി മറയുകയായിരുന്നു.

ഈ മേഖലയിൽ വളർത്തുമൃഗങ്ങൾ പുലിയുടെ ആക്രമണത്തിനിരയാകുന്നത് പതിവാണ്. കോളനിയിൽ വനം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പുലിയാണ് ആടുകളെ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇവിടെ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News