നിയമസഭാ സമ്മേളനം നാളെ പുനഃരാരംഭിക്കും

നിയമസഭാ സമ്മേളനം തിങ്കളാഴ്ച പുനഃരാരംഭിക്കും. ജനുവരി 23-ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം തുടങ്ങിയത്. ഈ മാസം മൂന്നിന് ബജറ്റ് അവതരിപ്പിച്ചു. മൂന്നു ദിവസത്തെ പൊതുചര്‍ച്ചയ്ക്കുശേഷം ധനാഭ്യര്‍ഥനകളുടെ സബ്ജക്ട് കമ്മിറ്റി പരിശോധനകള്‍ക്കായി താല്‍കാലികമായി പിരിയുകയായിരുന്നു.

ബജറ്റിന്റെ ഭാഗമായ ധനാഭ്യര്‍ഥനകള്‍ പാസാക്കുകയാണ് ഇനിയുള്ള സഭാ സമ്മേളനത്തിന്റെ പ്രധാന കാര്യപരിപാടി. 21 ദിവസമാണ് സമ്മേളന പരിപാടി നിശ്ചയിട്ടുള്ളത്. ഏതാനും ബില്ലുകളും പരിഗണിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News