ഗുജറാത്തിൽ വീണ്ടും ഭൂചലനം, ഒരാഴ്ചക്കിടയിൽ നാലാമത്തേത്

ഗുജറാത്തിലെ രാജ്കോട്ടിൽ ഭൂചലനം. റിക്ടർ സ്കെയലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ  ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

8 ദിവസത്തിനിടയിലില്‍ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ ഭൂചലനമാണിത്. ഗുജറാത്തിലെ അമ്രേലി ജില്ലയിൽ രണ്ട് ദിവസത്തിനിടെ മൂന്ന് ചെറിയ ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി സെൻ്റർ ഫോർ സീസ്മോളജി വ്യക്തമാക്കി. അമ്രേലി ജില്ലയിലെ സവർകുണ്ഡ്‌ല താലൂക്കിലെ മിതിയാല ഗ്രാമത്തിൽ റിക്ടർ സ്‌കെയിലിൽ 3.4, 3.1,3.1 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച രാത്രി സൗരാഷ്ട്ര മേഖലയിലെ ഖംഭയിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടിരുന്നു. അതിന് മുമ്പ് ഫെബ്രുവരി 19-ന് ഖംഭ മേഖലയിൽ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

അമ്രേലി ജില്ലയിൽ മാത്രം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 400 ഓളം നേരിയ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗരാഷ്ട്ര മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ കച്ച് ജില്ലയിൽ 2001 ജനുവരിയിൽ ഉണ്ടായ ഭൂകമ്പത്തിൽ 13,800 പേർ കൊല്ലപ്പെടുകയും 1.67 ലക്ഷം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഭൂചലനത്തിൽ ജില്ലയിലെ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും വൻ നാശനഷ്ടമാണുണ്ടായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here