കണ്ണൂര്‍ സ്‌ക്വാഡിന്റെ കിടിലന്‍ ഫസ്റ്റ്‌ലുക്ക്

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ആന്‍ഡ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ യോനറില്‍ ഒരുങ്ങുന്ന ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന ചിത്രത്തിന്റെ കിടിലന്‍ ഫസ്റ്റ് ലുക്കാണ് ആരാധകരെ ആവേശത്തിലാക്കി റിലീസ് ചെയ്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂനെയില്‍ പുരോഗമിക്കുകയാണ്. ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനകന്റെ മേലങ്കി അണിയുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്.

റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗളൂരു, ബെല്‍ഗാം, കോയമ്പത്തൂര്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഭൂമികകളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. മുഹമ്മദ് റാഹില്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീണ്‍ പ്രഭാകര്‍.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. എസ്.ജോര്‍ജ് ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍. പ്രശാന്ത് നാരായണ്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്. ജിബിന്‍ ജോണ്‍, അരിഷ് അസ്ലം എന്നിവരാണ് ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്. റിജോ നെല്ലിവിളയാണ് ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍, ഷാജി നടുവില്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍, റോണെക്‌സ് സേവ്യര്‍ മേക്കപ്പ്, അരുണ്‍ മനോഹര്‍ വസ്ത്രാലങ്കാരം, സൗണ്ട് ഡിസൈന്‍ അഭിജിത്, എംപിഎസ്ഇ ടോണി ബാബു, വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍ അസോസിയേറ്റ് ഡയറക്ടേഴ്‌സ്, ഡിജിറ്റല്‍ ടര്‍ബോ മീഡിയ വി എഫ് എക്‌സ്:, നവീന്‍ മുരളി സ്റ്റില്‍സ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ഓവര്‍സീസ് വിതരണം, അനൂപ് സുന്ദരന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വിഷ്ണു സുഗതന്‍, ആസ്തറ്റിക് കുഞ്ഞമ്മ ഡിസൈന്‍, പ്രതീഷ് ശേഖര്‍ പി ആര്‍ ഒ എന്നിവരാണ് ചിത്രത്തിന്റെ അണിയറയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News