ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭാവി നശിക്കും

ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭാവി നശിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ആര്‍എസ്എസ് അജണ്ടയാണ് ബിജെപി നടപ്പാക്കുന്നത്. വൈവിധ്യമാണ് ഇന്ത്യയുടെ കരുത്ത്. അത് തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ പറയുന്നത് അവരുടെ താല്‍പ്പര്യമാണ്. സിപിഐഎമ്മിനെ തളര്‍ത്താന്‍ അവര്‍ക്കാകില്ല. ജനതാല്‍പ്പര്യമാണ് ഇടത് സര്‍ക്കാര്‍ നടപ്പാക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതു മുതല്‍ വലതു പക്ഷവും മാധ്യമങ്ങളും കള്ളം പ്രചരിപ്പിക്കുകയാണ്. മതനിരപേക്ഷതയാണ് ഈ ജാഥ മുന്നോട്ടു വെക്കുന്നതെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

നാടിന്റെ വികസനമാണ് പിണറായി സര്‍ക്കാര്‍ ലക്ഷ്യം. ദേശീയപാതാ വികസനം സാധ്യമാവുകയാണ്. ആറുവരി പാത വൈകാതെ പൂര്‍ത്തിയാകും. ഇതു പോലെയുള്ള പദ്ധതിയായിരുന്നു കെ റെയില്‍. എന്നാല്‍, പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും പദ്ധതിയെ അട്ടിമറിച്ചു. വികസനം കണ്ട് ഭയം കൊണ്ടവരാണ് പദ്ധതിയെ എതിര്‍ത്തവരെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കൊണ്ടോട്ടിയിലെ സ്വീകരണ കേന്ദ്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here