പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാം

സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് ഒരു സുപ്രധാന രേഖയായി മാറിയിരിക്കുകയാണ്. വലിയ തുകകള്‍ കൈമാറുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ പാന്‍ കാര്‍ഡ് ആവശ്യപ്പെടാറുണ്ട്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ നിര്‍ബന്ധമാണ്. പാന്‍ കാര്‍ഡിന്റെ പ്രാധാന്യം വര്‍ധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍, പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് ഓരോരുത്തരും പരിശോധിക്കേണ്ടതുണ്ട്.

സിബില്‍ പോലെയുള്ള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ വരിക്കാര്‍ ആവുകയാണെങ്കില്‍ ഇടയ്ക്കിടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കാന്‍ സാധിക്കുന്നതാണ്. ഇതുവഴി തങ്ങളുടെ പാന്‍ കാര്‍ഡ് ആരെങ്കിലും ദുരുപയോഗം ചെയ്തോ എന്ന് അറിയാന്‍ സാധിക്കും. നിയമവിരുദ്ധ ഇടപാടുകള്‍ നടത്താനും പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. മറ്റുള്ളവരുടെ പേരിലുള്ള പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കൂട്ടി തട്ടിപ്പ് നടത്തുന്നത് മറ്റൊരു രീതിയാണ്.

പാന്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കുന്നതിന് മുന്‍പ്, ഇത് ദുരുപയോഗം ചെയ്യാതിരിക്കാന്‍ തീയതിയും സമയവും പകര്‍പ്പില്‍ രേഖപ്പെടുത്തുന്നത് ഗുണം ചെയ്യും. പരിചയമില്ലാത്തവര്‍ക്ക് പേരും ജനനത്തീയതിയും ഒരിക്കലും കൈമാറരുത്. ഇടയ്ക്കിടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിച്ചു കൊണ്ടിരിക്കുന്നതും തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News