മുന്‍ വൈരാഗ്യം, കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു

കോട്ടയം കറുകച്ചാലില്‍ യുവാവിനെ വെട്ടിക്കൊന്നു. ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു(36) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ സ്റ്റേഷനില്‍ കീഴടങ്ങി. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം.

ശരീരമാസകലം വെട്ടേറ്റ ബിനു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെയോടെയാണ് മരണപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News