‘പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകരുത്’, ഇറാനില്‍ ക്ലാസ് മുറികളില്‍ വിഷവാതക പ്രയോഗം

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കുകയെന്ന ലക്ഷ്യത്തോടെ ഇറാനില്‍ ക്ലാസ് മുറികളില്‍ വിഷവാതക പ്രയോഗം നടന്നതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ ആരോഗ്യ ഉപമന്ത്രി യോനസ് പനാഹി ഇക്കാര്യം സ്ഥിരീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ നവംബര്‍ മാസം അവസാനത്തോടെ നൂറ് കണക്കിന് പെണ്‍കുട്ടികളാണ് ശ്വാസകോശ വിഷബാധയെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടിയത്. ടെഹ്‌റാന്റെ തെക്ക് ഭാഗത്തുള്ള ക്വാമിലെ സ്‌കൂളില്‍ ബോധപൂര്‍വ്വം വിഷബാധ ഏല്‍പ്പിച്ചതായാണ് യോനസ് പനാഹി വ്യക്തമാക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വിഷബാധയുടെ കാരണം കണ്ടെത്താന്‍ ഇന്റലിജന്‍സ്, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് അലി ബഹദോരി ജഹ്‌റോമി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News