ബിജെപി ആസ്ഥാനത്തേക്ക് എഎപി പ്രവര്‍ത്തകരുടെ മാര്‍ച്ച്, നിരോധനാജ്ഞ

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ എഎപി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ആം ആദ്മി ഓഫീസിന് മുമ്പില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്.

എഎപി ഓഫീസ് ഗേറ്റ് അടയ്ക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിരിഞ്ഞു പോകാത്ത പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. പാര്‍ട്ടി ഓഫീസില്‍ കയറിയതില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് നേതാക്കള്‍ പൊലീസിനോട് പറഞ്ഞു.

അതേസമയം, മനീഷ് സിസോദിയയുടെ അറസ്റ്റിനെ സിപിഐഎം പൊളിറ്റ് ബ്യൂറോ അപലപിച്ചു. പ്രതിപക്ഷ പാര്‍ട്ടികളെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സിപിഐഎം ആരോപിച്ചു. ഇന്ത്യയിലെ ജനാധിപത്യത്തെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ്.

മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ നീക്കം നടക്കുന്നുവെന്നും സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News