പച്ചമാങ്ങാ റൈസ്, ആഹാ അടിപൊളി

പാചകത്തില്‍ വെറൈറ്റി പരീക്ഷിക്കാത്തവര്‍ ആരുമുണ്ടാകില്ല. നമുക്കിന്ന് ഒരു വെറൈറ്റി റൈസ് പരീക്ഷിച്ചാലോ? വളരെ കുറച്ച് ചേരുവകള്‍ കൊണ്ട് വേഗത്തില്‍ തയ്യാറാക്കാവുന്ന സ്‌പെഷ്യല്‍ പച്ചമാങ്ങാ റൈസ് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ.

ആവശ്യമായ ചേരുവകള്‍

പച്ചമാങ്ങ – 2 എണ്ണം
റൈസ് – ഒരു ഗ്ലാസ്
വെളിച്ചെണ്ണ – ഒരു ടീസ്പൂണ്‍
കടുക് – കാല്‍ ടീസ്പൂണ്‍
ഉഴുന്നുപരിപ്പ് – കാല്‍ ടീസ്പൂണ്‍
കടലപ്പരിപ്പ് – കാല്‍ ടീസ്പൂണ്‍
ജീരകം – കാല്‍ ടീസ്പൂണ്‍
പച്ചമുളക് – രണ്ട്
റെഡ് ചില്ലി – രണ്ട്
മഞ്ഞള്‍പ്പൊടി 1/4 – ടീസ്പൂണ്‍
കടല വറുത്തത് – കുറച്ച്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – കുറച്ച്

തയ്യാറാക്കുന്ന രീതി

ആദ്യം പച്ചമാങ്ങ തോല് ചെത്തി പീല്‍ ചെയ്യണം. കടല കുറച്ച് വറുത്തെടുക്കുക. ശേഷം, പൊന്നി റൈസ് വേവിച്ചു വയ്ക്കണം. പാന്‍ ചൂടായാല്‍ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക്, ജീരകം, പച്ചമുളക്, കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ് എന്നിവ ചേര്‍ത്ത് വഴറ്റണം. അതിലേക്ക് പീല്‍ ചെയ്തു വെച്ച മാങ്ങ ചേര്‍ത്ത് വഴറ്റുക. ഉപ്പും ചേര്‍ക്കുക. ശേഷം, അതിലേക്ക് വേവിച്ചു വെച്ച റൈസ് ചേര്‍ക്കണം. ഗ്യാസ് ഓഫ് ചെയ്തതിന് ശേഷം കടലയും കുറച്ച് കറിവേപ്പിലയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ടേസ്റ്റി പച്ചമാങ്ങാ റൈസ് റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News