മുട്ടത്തറ ഫ്‌ലാറ്റ് പദ്ധതി 15 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. വിഴിഞ്ഞം പദ്ധതി ഒത്തുതീര്‍പ്പ് വ്യവസ്ഥ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ട ഏഴ് തീരുമാനങ്ങളിലും നല്ല പുരോഗതിയുണ്ടെന്ന് യോഗം വിലയിരുത്തി.
ഈ മാസം പത്താം തീയതിയാണ്, സര്‍ക്കാരിന്റെ 2-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച മൂന്നാം നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഫ്‌ലാറ്റ് നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്. ജില്ലാ മോണിറ്ററിംഗ് സമിതികള്‍ കൃത്യമായി യോഗം ചേര്‍ന്ന് തീരുമാനങ്ങളുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
മണ്ണെണ്ണ എഞ്ചിന്‍ മാറ്റി എല്‍.പി.ജി, ഡീസല്‍ എഞ്ചിന്‍ ആക്കുന്നതിനുള്ള പ്രദര്‍ശനം തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ നടത്തും. തുടര്‍ന്ന് മറ്റു ജില്ലകളില്‍ ഇത് നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ മന്ത്രിമാരായ സജി ചെറിയാന്‍, അഹമ്മദ് ദേവര്‍കോവില്‍, വി.ശിവന്‍കുട്ടി, ആന്റണി രാജു, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here