മെഡിക്കല്‍ കോളേജ് റേഡിയോ തെറാപ്പി വിഭാഗം മേധാവി ഡോ.ആര്‍ മഹാദേവന്‍ അന്തരിച്ചു

മെഡിക്കല്‍ കോളേജ് റേഡിയോ തെറാപ്പി വിഭാഗം മേധാവി കുടപ്പനക്കുന്ന് എന്‍എന്‍ആര്‍എ 61 പ്രണവത്തില്‍ ഡോ.ആര്‍ മഹാദേവന്‍ (62) അന്തരിച്ചു. സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ കലാ കേശവന്‍, മുന്‍ പ്രിന്‍സിപ്പല്‍ ഡോ അജയകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീന്‍, വിവിധ വകുപ്പു മേധാവികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും 1982-ല്‍ പഠനം പൂര്‍ത്തിയാക്കിയ ഡോ മഹാദേവന്‍ എംഡി റേഡിയോ തെറാപ്പി്ക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തന്നെ ജോലിയ്ക്കു ചേര്‍ന്നു. തുടര്‍ന്ന് തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ റേഡിയോ തെറാപ്പി വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചു.

എട്ടുവര്‍ഷത്തോളം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെജിഎംസിടിഎ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഭാര്യ: ഡോ മിനി, മകള്‍: പാര്‍വതി, മരുമകന്‍ : ശ്രീരാജ്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News