മുച്ചക്ര വാഹനത്തിനുള്ള അപേക്ഷയുമായി റഹീം; അടിയന്തര പരിഹാരത്തിന് നിര്‍ദേശിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം അതീവ സന്തോഷത്തോടെയാണ് റഹീം മടങ്ങുന്നത്. മുച്ചക്ര വാഹനം അനുവദിക്കുന്നതിനുള്ള അപേക്ഷ നല്‍കുന്നതിനാണ് ഭിന്നശേഷിക്കാരനായ അഞ്ചുതെങ്ങ് കൊച്ചുതെക്കഴികം സ്വദേശി റഹീം മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്.

വീല്‍ ചെയറിലായിരുന്ന റഹീമിനെ ഓഫീസിലെ ഇടനാഴിയില്‍ എത്തിയാണ് മുഖ്യമന്ത്രി കണ്ടത്. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച റഹീം മുച്ചക്ര വാഹനം അനുവദിക്കുന്നതിനുള്ള അപേക്ഷയും നല്‍കി. അപേക്ഷയില്‍ അടിയന്തര പരിഹാരത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതോടെ സന്തോഷത്തോടെ റഹീം മടങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News