തൊഴിലാളികളുടെ അഭാവം, ജീവനക്കാരെ തേടി ജര്‍മനി

ആഗോളതലത്തില്‍ ടെക് കമ്പനികളില്‍ കൂട്ടപ്പിരിച്ചുവിടല്‍ ശക്തമാകുമ്പോള്‍ തൊഴില്‍ മേഖലയില്‍ പ്രാവീണ്യമുള്ള ജീവനക്കാരെ തേടുകയാണ് ജര്‍മനി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് തൊഴിലാളികളുടെ അഭാവം ജര്‍മനിയില്‍ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നീക്കം. ഇന്ത്യയിലെ ഐടി മേഖലയില്‍ കഴിവുതെളിയിച്ചവര്‍ക്ക് എളുപ്പം രാജ്യത്തേക്ക് വരുന്നതിനായി വിസ നയങ്ങളില്‍ ഇളവ് വരുത്തുകയാണ് ജര്‍മനി.

ഇന്ത്യയില്‍ നിന്നുള്ള ഐടി വിദഗ്ധര്‍ക്ക് ജര്‍മനിയിലേക്ക് വരുന്നതിനായി തൊഴില്‍ വിസയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഇളവ് വരുത്തുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് സ്‌കോള്‍സ് വ്യക്തമാക്കിയിരുന്നു. കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടു വരുന്നത് സംബന്ധിച്ച ചട്ടങ്ങളിലും ഇളവ് വരുത്തും.

ഐടി മേഖലയില്‍ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന രാജ്യമാണ് ജര്‍മനി. അതിനാല്‍ തന്നെ ടെക്‌നോളജി, ആരോഗ്യരംഗം എന്നീ മേഖലയില്‍ മികവ് തെളിയിച്ച ഇന്ത്യക്കാരടക്കം കുടിയേറാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളിലൊന്നാണിത്.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിസ സംബന്ധിച്ച ചട്ടങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും ആകെ എത്രത്തോളം പേര്‍ക്ക് ജര്‍മനി അവസരം നല്‍കുമെന്ന് കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് കുടിയേറ്റ അവസരങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ജര്‍മനിയും വിസ ചട്ടങ്ങളില്‍ ഇളവ് വരുത്താനുള്ള നീക്കം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel