പ്രതിച്ഛായ വീണ്ടെടുക്കാന്‍ തുനിഞ്ഞിറങ്ങി അദാനി

അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിനെ അടിമുടി ഉലച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കമ്പനിയുടെ ഓഹരികള്‍ ഇടിഞ്ഞതോടെ അദാനി ഗ്രൂപ്പിന്റെ പ്രതിച്ഛായയേയും അത് ബാധിച്ചിട്ടുണ്ട്. എന്നാല്‍ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലാണ് അദാനി. ഒരു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഫെബ്രുവരി 27ന് സിംഗപ്പൂരില്‍ നടക്കുന്ന റോഡ്ഷോയില്‍ അദാനി ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗേഷ് പങ്കെടുക്കുമെന്നാണ് സൂചന. റോഡ്ഷോയ്ക്ക് ശേഷം ഫെബ്രുവരി 28, മാര്‍ച്ച് 1 തീയതികളില്‍ ഹോങ്കോങ്ങില്‍ ഇതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകള്‍ നടക്കും. രാജ്യത്തെ പല പ്രമുഖ കമ്പനികളെയും പ്രസ്തുത പരിപാടിയിലേക്ക് അദാനി ഗ്രൂപ്പ് ക്ഷണിച്ചു എന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയിലെ ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം അദാനി ഗ്രൂപ്പ് സ്റ്റോക്ക് കൃത്രിമത്വം നടത്തി എന്നാണ് ആരോപണം. റിപ്പോര്‍ട്ടിന് ശേഷം ഓഹരി വിപണി മേഖലയില്‍ അദാനി ഗ്രൂപ്പിന് വന്‍ തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here