വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ മാറ്റിയിട്ടില്ല, വാര്‍ത്ത അടിസ്ഥാനരഹിതം

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ മാറ്റിയിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നും മന്ത്രി ആന്റണി രാജു. അത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ല. വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ആയാണ് കണ്‍സഷന്‍ നല്‍കുക. അതിനുള്ള ക്രമീകരണം നടക്കുകയാണ്. അര്‍ഹതയുള്ള എല്ലാവര്‍ക്കും കണ്‍സഷന്‍ നല്‍കും. പ്രായത്തിന്റെ കാര്യത്തിലാണ് ഇപ്പോള്‍ പ്രശ്‌നം. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ ഈവനിങ് ക്ലാസിന് പോകുന്നു. അവരും കണ്‍സഷന്‍ വാങ്ങുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കണ്‍സഷന് പ്രായപരിധി വേണമെന്നും അര്‍ഹതയുള്ളവര്‍ക്ക് കണ്‍സഷന്‍ കിട്ടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News