പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍, ഒരു ഭീകരനെ വധിച്ചു

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍ തുടരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അവന്തിപ്പോര മേഖലയിലെ പദ്ഗംപോരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. മേഖലയില്‍ പരിശോധന തുടരുകയാണെന്ന് സുരക്ഷാ സേന വ്യക്തമാക്കി.

പദ്ഗംപോരയില്‍ ഭീകരര്‍ ഒളിച്ചു താമസിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാസേന പരിശോധനക്കായി പ്രദേശത്ത് എത്തിയത്. പരിശോധനക്കിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തു. ഇതോടെ സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ വധിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച സമീപപ്രദേശത്തെ ചന്തയിലേക്ക് പോകുകയായിരുന്ന കാശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവെച്ചു കൊന്നിരുന്നു. ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന സഞ്ജയ് ശര്‍മ്മ (45) ആണ് കൊല്ലപ്പെട്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News