28 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

സംസ്ഥാനത്തെ 28 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6ന് അവസാനിക്കും. ഇടുക്കി, കാസര്‍ക്കോട് ഒഴികെ 12 ജില്ലകളിലെ 28 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും ഒരു ജില്ലാപഞ്ചായത്തിലേക്കും ഒരു കോര്‍പ്പറേഷനിലേക്കും രണ്ട് മുനിസിപ്പാലിറ്റിയിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്.

ആകെ 97 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 163 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ്. ബുധനാഴ്ച രാവിലെ 10 മണിക്ക് അതാത് കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News