കിണറിടിഞ്ഞ് വീണ് മണ്ണിനടിയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു

മലപ്പുറം കോട്ടക്കൽ കുർബാനിയിൽ കിണറിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയിൽപ്പെട്ട രണ്ട് തൊഴിലാളികളിൽ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമന് വേണ്ടിയുള്ള  രക്ഷാപ്രവർത്തനം തുടരുകയാണ്. എടരിക്കോട് പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബർ, അഹദ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അഹദിനെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമ്മാണം നടക്കുന്ന വീട്ടിലെ 50 അടി താഴ്ചയുളള കിണറ്റിൽ നിന്ന് മണ്ണെടുക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

മലപ്പുറം, തിരൂർ ഫയർ ഫോഴ്സ് യൂണിറ്റുകളും കോട്ടക്കൽ പൊലീസും പ്രദേശവാസികളും ചേർന്ന്  രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ മണ്ണിടിയാനുള്ള സാധ്യതയാണ് കിണറ്റിലകപ്പെട്ട അലി അക്ബറിനെ പുറത്തെത്തിക്കാൻ വൈകുന്നതിനു കാരണമെന്നാണ് സൂചനകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News