കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. പുല്‍വാമയിലെ അവന്തിപ്പോരയില്‍ഒരു ഭീകരനെ കൂടി സുരക്ഷാ സേന വധിച്ചു . ഇതോടെ ഈ മേഖലയില്‍ ഇന്ന് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം രണ്ടായി. ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എന്‍കെ ഹേമരാജ്, സിടി പവാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ 92 ബേസ് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ 10 മണിക്കൂറിലധികമായി അവന്തിപ്പോരയില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റിന് നേരെ വെടിയുതിര്‍ത്ത അക്വിബ് മുഷ്താഖ് ഭട്ടിനെയാണ് ഇന്ന് പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചത്. ജെയ്ഷെ മുഹമ്മദില്‍ ചേര്‍ന്ന ഇയാള്‍ അടുത്തിടെയാണ് ആര്‍ടിഎഫിന്റെ ഭാഗമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇനിയും ഭീകരര്‍ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായ സഞ്ജയ് ശര്‍മ്മയെ ഭീകരര്‍ വെടിവെച്ചു കൊന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രദേശത്ത് പരിശോധന ശക്തമാക്കിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here