ചാറ്റ് ജിപിടി അധിഷ്ഠിത ചാറ്റ് ബോട്ടുകള്‍ ഇനി സമൂഹമാധ്യമങ്ങളിലും

ടെക് ലോകത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുതിയ മുഖമായിക്കൊണ്ട് ഉപയോക്താക്കളുടെ മനസ്സുകളില്‍ ചാറ്റ് ജിപിടി വിലസുകയാണ്. എന്നാല്‍ ഈ ജനപ്രിയത ഉപയോഗിച്ച് കൂടുതല്‍ മുന്നേറ്റം സാധ്യമാക്കാനുള്ള ഒരുക്കത്തിലാണ് ചാറ്റ് ജിപിടി അധികൃതര്‍. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെല്ലാം തന്നെ വൈകാതെ ചാറ്റ് ജിപിടി അധിഷ്ഠിതമായ ചാറ്റ് ബോട്ടുകള്‍ സജീവമാകും എന്നാണ് റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായ ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റില്‍ ചാറ്റ് ജിപിടി അധിഷ്ഠിതമായ എഐ ചാറ്റ് ബോട്ട് ഉള്‍പ്പെടുത്തിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വന്‍ പ്രചാരം നേടിയ ഫോട്ടോ മെസേജിംഗ് ആപ്പാണ് സ്നാപ്ചാറ്റ്.

‘മൈ എഐ’ എന്നാണ് സ്നാപ്്ചാറ്റിന്റെ ചാറ്റ്ബോട്ടിന് പേരിട്ടിരിക്കുന്നത്. എഐ അധിഷ്ഠിതമായ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ് കമ്പനി എന്നാണ് സൂചന. സ്നാപ്ചാറ്റിന്റെ കോണ്‍വര്‍സേഷന്‍ ടാബിന്റെ ഏറ്റവും മുകളിലായി മൈ എഐ ചാറ്റ്ബോട്ട് പിന്‍ ചെയ്തിരിക്കും.

ആദ്യഘട്ടത്തില്‍ സ്നാപ് ചാറ്റിന്റെ പെയ്ഡ് വേര്‍ഷനായ സ്നാപ്ചാറ്റ് പ്ലസിലാകും മൈ എഐ ചാറ്റ്ബോട്ട് ലഭ്യമാകുക. പ്രതിമാസം 3.99 ഡോളര്‍ മുതല്‍ അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് മൈ എഐ ചാറ്റ്ബോട്ട് ഉപയോഗിക്കാം. ചാറ്റ് ജിപിടിയുടെ അതിവേഗ-മൊബൈല്‍ സൗഹൃദ വേര്‍ഷനാണ് പ്ലാറ്റ്ഫോമില്‍ ഉപയോഗിക്കുക എന്നും സ്നാപ്ചാറ്റ് അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News