കെ-ഫോണ്‍ പദ്ധതി; പണി വേഗത്തില്‍ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തൊട്ടാകെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള കെ-ഫോണ്‍ പദ്ധതിക്കായി 7556 കിലോ മീറ്റര്‍ ബാക്ക് ബോണ്‍ സ്ഥാപിക്കാനുള്ളതില്‍ 6500 കിലോമീറ്ററിലധികം പണി പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

26,057 ഓഫീസുകളില്‍/സ്ഥാപനങ്ങളില്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. 11832 ഓഫീസുകളില്‍/സ്ഥാപനങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഈ പ്രവൃത്തികള്‍ മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.

പ്രാഥമിക ഘട്ടത്തില്‍ ഓരോ നിയമസഭാ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങള്‍ക്ക് വീതം 140 മണ്ഡലങ്ങളിലുമായി 14000 കുടുംബങ്ങള്‍ക്ക് സൗജന്യ കെ-ഫോണ്‍ കണക്ഷന്‍ നല്‍കാനും ലക്ഷ്യമിടുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News