തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഇനിമുതല്‍ ഒറ്റക്ക്

കേരളത്തിലെ ആനപ്രേമികളുടെ ആരാധനപാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എഴുന്നള്ളത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രാമചന്ദ്രനെ ഒറ്റയ്ക്ക് എഴുന്നള്ളിക്കാനാണ് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അനുമതി നല്‍കിയിരിക്കുന്നത്. വിവിധ ക്ഷേത്രങ്ങളിലെ ഉത്സവത്തിനടക്കം രാമചന്ദ്രനെ കര്‍ശന നിയന്ത്രണങ്ങളോടെ പങ്കെടുപ്പിക്കുന്നതിനാണ് കമ്മിറ്റി അനുമതി നല്‍കിയത്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്റെ നിബന്ധനകളില്‍ രാമചന്ദ്രനെ മറ്റ് ആനകള്‍ക്കൊപ്പമോ കൂട്ടമായുള്ള എഴുന്നള്ളത്തിനോ പങ്കെടുപ്പിക്കരുതെന്നാണ് പ്രധാന വ്യവസ്ഥയുള്ളത്.

എഴുന്നള്ളത്ത് ആരംഭിച്ചത് മുതല്‍ അവസാനിക്കുന്നതുവരെ ആനയുടെ വീഡിയോ ചിത്രീകരിച്ച് അത് വനംവകുപ്പിന് കൈമാറണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പാലക്കാട് ജില്ലയില്‍ നടക്കാനിരിക്കുന്ന വിവിധ പൂരങ്ങളില്‍ തെച്ചിക്കോട്ട് രാമചന്ദ്രനെ പങ്കെടുപ്പിക്കാനുളള അനുമതി തേടിയുള്ള അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അടിയന്തിരമായി യോഗം ചേര്‍ന്നത്. എഡിഎം കെ മണികണ്ഠന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News