സ്പൈ ത്രില്ലറായ സിറ്റാഡലില്‍ ത്രില്ലടിപ്പിച്ച് പ്രിയങ്ക ചോപ്രയും റിച്ചാര്‍ഡ് മാഡനും

സ്പൈ ത്രില്ലര്‍ പരമ്പരയായ സിറ്റാഡലിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര. ചിത്രത്തിന്റെ ടീസര്‍ അണ്‍ലോക്ക് ചെയ്യുന്ന ക്യൂആര്‍ കോഡ് കൂടി പങ്കുവച്ച ചിത്രത്തില്‍ പ്രിയങ്ക ആരാധകര്‍ക്കുള്ള സര്‍പ്രൈസായി കരുതിവച്ചിരുന്നു. പ്രിയങ്ക ചോപ്ര പ്രധാനവേഷത്തില്‍ എത്തുന്ന ത്രില്ലര്‍ പരമ്പരയാണ് സിറ്റാഡല്‍.

റിച്ചാര്‍ഡ് മാഡനും സ്റ്റാന്‍ലി ടുച്ചിയും ലെസ്സി മാന്‍വില്ലും പ്രധാന വേഷത്തില്‍ എത്തുന്ന സിറ്റാഡലില്‍ പ്രിയങ്കയുടേതും ലീഡ് കഥാപാത്രമാണ്. പ്രിയങ്ക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രം റിച്ചാര്‍ഡ് മാഡനും പ്രിയങ്കയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ റൊമാന്‍സിന്റെ സൂചനയും നല്‍കുന്നുണ്ട്.


ഗെയിം ഓഫ് ത്രോണ്‍സ് എന്ന വെബ് സീരീസിലെ പ്രധാന കഥപാത്രമായി മികച്ച അഭിനയം കാഴ്ച്ചവെച്ച റിച്ചാര്‍ഡ് മാര്‍ഡന്‍ സിറ്റാഡലില്‍ ഏജന്റ് മേസണ്‍ കെയ്ന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഏജന്റ് നാദിയ സിങ് എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക ചോപ്ര അവതരിപ്പിക്കുന്നത്. സ്വതന്ത്ര ആഗോള ചാര ഏജന്‍സിയായ സിറ്റാഡല്‍ തകര്‍ക്കപ്പെടുന്നതോടെ അവരുടെ ഏജന്റുമായ നാദിയയും മേസണും അവരുടെ ഓര്‍മ്മകള്‍ നഷ്ടപ്പെടുകയാണ്. പുതിയ അസ്ഥിത്വത്തില്‍ ജീവിതം ആരംഭിക്കുന്ന, അവരുടെ ജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ത്രില്ലര്‍ സംഭവങ്ങളാണ് സിറ്റാഡലിനെ സംഭവബഹുലമാക്കുന്നത്.


സിറ്റാഡല്‍ സീരിസുകള്‍ ലോകത്തെ വിവിധ ഭാഗങ്ങളില്‍ പ്രാദേശികമായ ഭാഷകളില്‍ നിര്‍മ്മിക്കുകയും ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. വരുണ്‍ ധവാന്‍, സാമന്ത റൂത്ത് പ്രഭു എന്നിവര്‍ അഭിനയിക്കുന്ന സിറ്റാഡലിന്റെ ഹിന്ദി പതിപ്പും മട്ടില്‍ഡ ഡി ആഞ്ചിലസ് അഭിനയിക്കുന്ന ഇറ്റാലിയന്‍ പതിപ്പും ചിത്രീകരണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News