താക്കോലില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂരില്‍ പിടികൂടിയത് 16.31 ലക്ഷത്തിന്റെ സ്വര്‍ണം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അതിവിദഗ്ധമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. താക്കോലിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. രണ്ട് യാത്രക്കാരില്‍ നിന്നും 16.31 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് ചൊവ്വാഴ്ച കരിപ്പൂരില്‍ പിടികൂടിയത്.

മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി ചക്കിപ്പാറ സൈതലവി, കോഴിക്കോട് പുതുപ്പാടി സ്വദേശി പള്ളിക്കുന്ന് സബീറലി എന്നിവരില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. സൈതലവി ഷാര്‍ജയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. ഇയാളുടെ ബാഗേജിലുണ്ടായിരുന്ന രണ്ട് താക്കോലുകള്‍ സംശയത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ സ്വര്‍ണനിര്‍മിതമാണെന്ന് കണ്ടെത്തി. 1.95 ലക്ഷം രൂപ വിലയുള്ള 35 ഗ്രാം സ്വര്‍ണമാണ് സൈതലി കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണപണിക്കാരന്റെ സഹായത്തോടെയാണ് താക്കോലില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തത്.

സബീറലിയില്‍ നിന്നും 14.36 ലക്ഷത്തിന്റെ സ്വര്‍ണമാണ് പിടികൂടിയത്. അബുദാബിയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ ഇയാള്‍ 258 ഗ്രാം സ്വര്‍ണം ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിലായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News